തവിഞ്ഞാല്‍ പഞ്ചായത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു
കോവിഡ് പ്രതിരോധ പ്രവര്‍ത്തനം സംസ്ഥാനത്തിന് തന്നെ മാതൃകയായി തവിഞ്ഞാല്‍ പഞ്ചായത്ത്. പഞ്ചായത്തിലെ കണ്‍ട്രോള്‍ റൂമിന് പുറമെ മുഴുവന്‍ വാര്‍ഡിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.വാര്‍ഡ് മെമ്പര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആര്‍.ആര്‍.ടി പ്രവര്‍ത്തകര്‍, അങ്കണ്‍വാടി ജീവനക്കാര്‍, ആശ വര്‍ക്കര്‍മാര്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക.
കൊവിഡ് പോസറ്റീവ് രോഗികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ എത്തിക്കുക.,നിരിക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങുന്നത് നിയന്ത്രിക്കുക,രോഗികള്‍ക്ക് ആവശ്യമായ വാഹനസൗകര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് രാവിലെ 10 മുതല്‍ 5 വരെ ലഭിക്കും. ഇതിന് മറ്റ് സമയങ്ങളിലും കണ്‍ട്രോള്‍ റൂമിലെ ആരോഗ്യ പ്രവര്‍ത്തകരെ ഫോണില്‍ ബന്ധപ്പെടവുന്നതാണ്. കണ്‍ട്രോള്‍ റൂമിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം 11-ാം വാര്‍ഡിലെ വിമല നാഗറില്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി നിര്‍വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജോസ് കൈനിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ജോണി മറ്റത്തിലാനി, ജെ.പി.എച്ച്.ഐ കെ.എം പ്രസീത, ജെഎച്ച്‌ഐ അപര്‍ണ്ണ കെ.പിള്ള, വിന്‍സെന്റ്ര് തവളങ്കല്‍, അച്ചപ്പന്‍ കൊയിലക്കണ്ടി, രാകേഷ് പത്മനഭന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങ് നടത്തിയത്.