രണ്ടു മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളില്‍ കോവാക്‌സീന്‍ പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി. രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ആരോഗ്യവന്മാരായ 525 വൊളന്റീയര്‍മാരില്‍ പരീക്ഷണം നടത്തുമെന്ന് വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക് അറിയിച്ചു. ഇതാദ്യമായാണ് ഇന്ത്യയില്‍ ഒരു കൊവിഡ് വാക്‌സിന്‍ കുട്ടികളില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്.
കുട്ടികളിലുള്ള പരീക്ഷണത്തിന് സബ്ജക്ട് എക്‌സ്പര്‍ട്ട് കമ്മിറ്റി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. രണ്ടാം ഘട്ടത്തിന്റെ ഫലം അറിഞ്ഞ ശേഷമേ മൂന്നാംഘട്ടം തുടങ്ങാവുയെന്ന് നിര്‍ദേശമുണ്ട്. പൂജ്യം മുതല്‍ 28 ദിവസം വരെ ഇടവേളകളില്‍ രണ്ടു ഡോസാണ് കുട്ടികള്‍ക്ക് നല്‍കുക.