പെരുന്നാള്‍ ദിനത്തില്‍   സേവന പ്രവര്‍ത്തനവുമായി യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് 

0

പെരുന്നാള്‍ ദിനത്തില്‍ സേവന മാതൃകയായി യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് കല്‍പ്പറ്റയില്‍ അണു നശീകരണം നടത്തി.യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ് ഉദ്ഘാടനം ചെയ്തു.കല്‍പ്പറ്റ ജനറല്‍ ആശുപത്രി, പോലീസ് സ്റ്റേഷന്‍, ട്രാഫിക് ജംഗ്ഷന്‍ , കൈനാട്ടി ജംഗ്ഷന്‍, ചുങ്കം ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് അണുനശീകരണം നടത്തിയത്.

നിയോജകമണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി അസീസ് അമ്പിലേരി , മുനിസിപ്പല്‍ പ്രസിഡന്റ് സലാം പാറമ്മല്‍ , ജനറല്‍ സെക്രട്ടറി നൗഫല്‍ കക്കയത്ത്, മുഹമ്മദലി വെള്ളാരംകുന്ന് , അനസ് തന്നാനി , ഷമീര്‍ ഒപി ,സാദിഖ് മാട്ടില്‍ ,അസിഫ് എമിലി ,ഷമീര്‍ കെ പി ,ഹഷിം എമിലി , ജലീല്‍ മുണ്ടേരി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!