മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് പരിസരവാസികള്‍ക്ക് ദുരിതമാകുന്നു

0

പൊതുകുളത്തില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് പരിസരവാസികള്‍ക്ക് ദുരിതമാകുന്നു. നൂല്‍പ്പുഴ പഞ്ചായത്തിലെ പുത്തന്‍കുന്നിലെ പൊതുകുളത്തിലാണ് രണ്ട് ദിവസമായി മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ തുടങ്ങിയിട്ട്. പ്രദേശത്ത് അസഹനീയമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്.
ഒരു വര്‍ഷംമുമ്പ് കുളത്തില്‍ നിക്ഷേപ്പിച്ച കട്ല, രോഗ്, ചെമ്പല്ലി തുടങ്ങിയ മത്സ്യങ്ങളാണ് ചത്ത് പൊങ്ങുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ സമീപത്തെ അന്തര്‍സംസ്ഥാന പാതയില്‍ നിന്നും മലിനജലം അടക്കം കുളത്തിലേക്ക് ഒഴുകി എത്തിയിരുന്നു. ഇതോടെ വെള്ളത്തിന്റെ നിറം മാറുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ തുടങ്ങിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പൊതുകുളത്തിനു സംരക്ഷണ മതില്‍ സ്ഥാപിച്ച് കുളം സംരക്ഷിക്കണമെന്നുള്ള ആവശ്യം ശക്തമാണ്. പഞ്ചായത്തിന്റെ അധീനതയിലാണ് കുളമുള്ളത്.

Leave A Reply

Your email address will not be published.

error: Content is protected !!