വില്‍പ്പനക്കായി സൂക്ഷിച്ച കര്‍ണ്ണാടക നിര്‍മിത വിദേശമദ്യം പിടികൂടി. പ്രതി സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു.

0

മാനന്തവാടി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ പി.ജി രാധാകൃഷ്ണന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയിഞ്ച് ഇന്‍സ്‌പെക്ടറും സംഘവും എടവക ഗ്രാമ പഞ്ചായത്തിലെ അമ്പലവയലില്‍ നടത്തിയ റെയിഡില്‍ വീടിന് സമീപമുള്ള പൊതു സ്ഥലത്ത് വില്‍പ്പനക്കായി സൂക്ഷിച്ചു വെച്ച നിലയില്‍ 123 ടെട്രാപായ്ക്കറ്റുകളിലായി 11.070 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത വിദേശമദ്യം കണ്ടെടുത്തു.

റെയ്ഡ് നടത്തുന്ന സംഘത്തെ കണ്ട് സ്ഥലത്ത് വെച്ച് പ്രതിയായ നല്ലൂര്‍നാട് വില്ലേജില്‍ അലവയല്‍ മുണ്ടക്കാമറ്റത്ത് വീട്ടില്‍ ഫ്രാന്‍സിസ് മകന്‍ ബെയ്‌സല്‍ (30 വയസ്സ്) എന്നയാള്‍ ഓടി രക്ഷപ്പെട്ടതിനാല്‍ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇയാളുടെ പേരില്‍ അബ്കാരി നിയമ പ്രകാരം കേസ്സെടുത്തു.

റെയിഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ലത്തീഫ് കെ പി , സുരേഷ് വെങ്ങാലികുന്നേല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സനൂപ്, അരുണ്‍കൃഷ്ണ, വിജേഷ്‌കുമാര്‍, ജെയ്‌മോന്‍, രാജേഷ് കെ തോമസ് എന്നിവര്‍ പങ്കെടുത്തു…

Leave A Reply

Your email address will not be published.

error: Content is protected !!