മലമാനിനെ വേട്ടയാടിയ രണ്ട് പേര്‍ അറസ്റ്റില്‍

0

അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ കൊണ്ടിമൂലവനത്തില്‍ നിന്ന് മലമാനിനെ വേട്ടയാടിയ രണ്ട് പേര്‍ പിടിയില്‍. ദ്വാരക എ.കെ ഹൗസ് മുസ്തഫ (45) ബത്തേരി അമ്പലവയല്‍ പടിക്കതൊടി പി.എം. ഷഫീര്‍ (30) എന്നിവരാണ് അറസ്റ്റിലായത്. തരുവണ പുലിക്കാട് സ്വദേശി സാലിം ഓടി രക്ഷപ്പെട്ടു.ഇവരില്‍ നിന്നും തോക്ക്, തിരകള്‍, ടോര്‍ച്ച് ,കത്തി ,ചാക്കുകള്‍, കയര്‍, എകദേശം 80 കിലോ മലമാന്റെ ഇറച്ചിയും അവശിഷ്ടങ്ങളും പിടികൂടി.

ബേഗൂര്‍ റെയിഞ്ച് ഓഫിസര്‍ക്ക് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് തിരുനെല്ലി ഡെപ്യൂട്ടി റെയിഞ്ച് ഓഫിസര്‍ എം.വി ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ,ഫോറസ്റ്റര്‍മാരയ വി.കെ ദമോദരന്‍, കെ.കെ സുരേന്ദ്രന്‍, ബിറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരയ എം.മാധവന്‍, ജിനു ജയിംസ്, ടി.ജെ. അഭിജിത്ത്,, കെ.പി കൃഷ്ണപ്രകാശ് എന്നിവരും സംഘത്തിലുണ്ടായിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!