പച്ചക്കറികള്‍ ശേഖരിച്ചു നല്‍കി കുടുംബശ്രീ കൂട്ടായ്മ
തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിന്റെ കീഴില്‍ നടത്തുന്ന എന്‍ജീനീയറിംഗ് കോളേജിലെ സി.എഫ്.എല്‍.റ്റി.സിയില്‍ ഭക്ഷണത്തിനാവശ്യമായ പച്ചക്കറി വിഭവങ്ങളാണ് പഞ്ചായത്തിലെ കുടുംബശ്രീകളുടെ കൂട്ടായ്മയില്‍ സ്വരൂപിക്കുന്നത്.പഞ്ചായത്തിലെ 22 വാര്‍ഡുകളിലെ കുടുംബശ്രീകളില്‍ നിന്നും വിഭവങ്ങള്‍ ശേഖരിച്ച് കൊവിഡ് സെന്ററില്‍ എത്തിക്കുകയാണ് ചെയ്യുന്നത്.
ചേന, ചേമ്പ്, മത്തന്‍, ചീര, കപ്പ, വെള്ളരി, വഴുതന,തുടങ്ങി മാങ്ങയും ചക്കയും തേങ്ങയും വരെ കുടുംബശ്രീ കൂട്ടായമ ശേഖരിച്ചു വരുന്നു. 12-ാം വാര്‍ഡ് കുടുംബശ്രിയില്‍ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി ആദ്യ ശേഖരം ഏറ്റുവാങ്ങി. ക്ഷേമകാര്യ ചെയര്‍മാന്‍ ജോസ് കൈനികുന്നേല്‍, വാര്‍ഡ് മെമ്പര്‍ ജോണി മറ്റത്തിലാനി, എ.ഡി.എസ് ഭാരവാഹികളായ ലീലാ രാമകൃഷ്ണന്‍ , ബിന്ദുവിനോദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.കൊവിഡ് പ്രതിരോധം തവിഞ്ഞാല്‍ പഞ്ചായത്ത് ഇതിനകം ഊര്‍ജിതമാക്കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂം ആരംഭിക്കുകയും ചെയ്തു. രോഗികള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി 15 വാഹനങ്ങളും ഇതിനകം സര്‍ക്കാര്‍ സംവിധാനത്തില്‍ സജ്ജമാക്കിയിട്ടുമുണ്ട്.