ചൈല്‍ഡ്‌ലൈന്‍ വയനാട് കേന്ദ്രവും ജ്വാലയും ജില്ലാ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പുമായി സഹകരിച്ച് ജില്ലയില്‍ കുട്ടികള്‍ക്കായി ഹെല്‍പ്പ് ഡസ്‌ക് ആരംഭിച്ചു. മാനസിക സംഘര്‍ഷങ്ങള്‍, സമ്മര്‍ദ്ദങ്ങള്‍ എന്നിവ അനുഭവിക്കുന്ന കുട്ടികള്‍ക്കുളള കൗണ്‍സിലിംഗ്, വിദ്യാഭ്യാസം- പോഷകാഹാരം,മരുന്ന് എന്നിവക്കുളള പിന്തുണ, കോവിഡുമായി ബന്ധപ്പെട്ട് ആവശ്യമായ
അടിയന്തിര മറ്റ് സേവനങ്ങള്‍ എന്നിവ ഹെല്‍പ്പ് ഡെസ്‌കില്‍ നിന്നും ലഭ്യമാകും.9526961098 എന്ന നമ്പറില്‍ വിളിക്കാം. കൂടാതെ ചൈല്‍ഡ്‌ലൈന്‍ നമ്പറായ 1098(ടോള്‍ഫ്രീ) നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
ഹെല്‍പ് ഡസ്‌കിന്റെ ഉദ്ഘാടനം നിയുക്ത എം. എല്‍.എ.അഡ്വ.ടി.സിദ്ധിഖ് ഉത്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍
കെയംതൊടി മുജീബ് അദ്ധ്യക്ഷനായിരുന്നു. നഗരസഭ കൗണ്‍സിലര്‍ ആയിഷപളളിയാല്‍, ജ്വാല ഡയറക്ടര്‍ സി.കെ. ദിനേശന്‍, ചൈല്‍ഡ്‌ലൈന്‍ ടീം മെമ്പര്‍ ലില്ലി തോമസ് എന്നിവര്‍ സംസാരിച്ചു.