പോലീസുകാര്‍ക്ക് തണലേകി യൂസഫ്
മാനന്തവാടി ചെറ്റപ്പാലം സ്വദേശിയായ യൂസഫാണ് മാനന്തവാടി നഗരത്തില്‍ പരിശോധന നടത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സൗജന്യമായി പന്തല്‍ ഇട്ട് നല്‍കി തണലേകിയത്.കഴിഞ്ഞ 30 വര്‍ഷമായി ലൈറ്റ് & സൗണ്ട്‌സ് റെന്റല്‍ സര്‍വ്വീസ് നടത്തുകയാണ് യൂസഫ് എന്ന അരോമ യൂസഫ്. മാനന്തവാടി ഗാന്ധി പാര്‍ക്കിലും അതുപോലെ ചെറ്റപ്പാലത്തും പരിശോധന നടത്തുന്ന പോലീസ് സേനാംഗങ്ങള്‍ക്കാണ് പന്തല്‍ തീര്‍ത്ത് നല്‍കിയത്.