ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം പിന്നിട്ട ജില്ലകളില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തണം – കേന്ദ്ര ആരോഗ്യമന്ത്രാലയം

0

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം പിന്നിട്ട 150 ജില്ലകളില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തണം എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രാലയം നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തതെങ്കിലും ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം നടപ്പിലാക്കുന്നതിന് കേന്ദ്രത്തിലെ മറ്റ് വകുപ്പുകള്‍ക്ക് ഭിന്നാഭിപ്രായമുള്ളതായി പറയുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ചകളിലേക്ക് കേന്ദ്രം കടക്കുന്നത്.എന്നാല്‍ സംസ്ഥാനങ്ങളും ആയി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കു എന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. തീരുമാനം പ്രാവര്‍ത്തികമായാല്‍ വയനാട്ടിലും ലോക്ക് ഡൗണ്‍ വന്നേക്കാം. ജില്ലയില്‍ നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി ഏകദേശം 20 ശതമാനം ആണ്. അതുകൊണ്ട് തന്നെ ലോക്ക് ഡൗണ്‍ സാധ്യത തള്ളിക്കളയാനാകില്ല.

Leave A Reply

Your email address will not be published.

error: Content is protected !!