വോട്ടെണ്ണല്‍ ദിനത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കണം : കെ. സി.വൈ.എം
കോവിഡ് പ്രതിസന്ധി അതിരൂക്ഷമായി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനോടൊപ്പം വോട്ടെണ്ണല്‍ ദിനത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ സ്വീകരിക്കണമെന്ന് കെ സി വൈ എം മാനന്തവാടി രൂപത സമിതി ആവശ്യപ്പെട്ടു.സൗജന്യമായി വാക്സ്സിന്‍ വിതരണം ചെയ്യുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടി അഭിനന്ദനാര്‍ഹമാണ്് വോട്ടെണ്ണല്‍ ദിനത്തില്‍ കോവിഡ് വ്യാപനം തടയുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ സ്വീകരിക്കണമെന്നും, ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും കെ.സി.വൈ.എം മാനന്തവാടി രൂപത സമിതി ആവശ്യപ്പെട്ടു.രൂപത ഡയറക്ടര്‍ ഫാ. അഗസ്റ്റില്‍ ചിറക്കത്തോട്ടത്തില്‍ ,ജനറല്‍ സെക്രട്ടറി ജിയോ മച്ചുകുഴിയില്‍ സെക്രട്ടറിമാരായ റ്റെസിന്‍ വയലില്‍, ജസ്റ്റിന്‍ നീലംപറമ്പില്‍, തുടങ്ങിയവര്‍ സംസാരിച്ചു.