കൊവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകാതെ യാത്രക്കാര്‍

0

കര്‍ണ്ണാടകയില്‍ നിന്നും ബസ്സിലെത്തിയ യാത്രക്കാര്‍ കല്ലൂര്‍ 67ലെ ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ കൊവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ല; തിരികെഅതിര്‍ത്തിയിലെത്തിയ യാത്രക്കാര്‍ മണിക്കൂറുകളോളം കര്‍ണ്ണാടകത്തിലേക്കുള്ള കേരള ബസ്സുകളടക്കം തടഞ്ഞിട്ടു. ഇന്ന് രാവിലെ എട്ടമണിയോടെയാണ സംഭവം. കേരള കര്‍ണാടക പൊലിസ് റവന്യും അധികൃതര്‍ സ്ഥലത്തെത്തിയാണ് പ്രശ്‌നം പരിഹരിച്ച് വാഹനങ്ങള്‍ യാത്ര പുനരാംരഭിച്ചത്.

ഇന്ന് രാവിലെ 7.30യോടെ ഗുണ്ടല്‍പേട്ടയില്‍ നിന്നും കര്‍ണാടക ആര്‍ടിസിയില്‍ ബത്തേരിയിലേക്ക് വന്ന യാത്രക്കാരാണ് അതിര്‍ത്തി മൂലഹളഌില്‍ കേരള ബസ്സുകളടക്കം മണിക്കൂറുകളോളം തടഞ്ഞിട്ടത്. രാവിലെ കല്ലൂരിലെ ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററിലെത്തിയ യാത്രക്കാരോട് കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനുള്ള സമയം ഇല്ലന്ന് അറിയിച്ച ബസ്സ് കണ്ടക്ടര്‍ യാത്രതുടരാന്‍ ശ്രമിക്കുകയായിരുന്നു. ഇതു പൊലിസ് തടഞ്ഞതോടെ യാത്രക്കാരുമായി ബസ് തിരിച്ച് സംസ്ഥാന അതിര്‍ത്തിയിലേക്ക് തിരികെ പോയി. തുടര്‍ന്ന് കേരളത്തില്‍ നിന്നും വരുന്ന ബസ്സുകളടക്കം തടയുകയായിരുന്നു. യാത്ര തടഞ്ഞ പൊലിസ് മാപ്പ് പറയണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തുടര്‍ന്ന് കേരള കര്‍ണാടക പൊലിസ് റവന്യു അധീകൃതര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ചനടത്തിയാണ് തടഞ്ഞിട്ട വാഹനങ്ങള്‍ യാത്രപുനരാരംഭിച്ചത്. എട്ട് മണിക്ക് ആരംഭിച്ച പ്രതിഷേധം 11മണിയോടെയാണ് അവസാനിച്ചത്. ഈ സമയം വരെ കര്‍ണാടകത്തിലേക്ക് പേകേണ്ടിയിരുന്ന വാഹനങ്ങള്‍ അതിര്‍ത്തിയില്‍ നിര്‍ത്തിയിടേണ്ട അവസ്ഥവന്നു. കുട്ടികളും സ്ത്രീകളുമടക്കമുള്ള യാത്രക്കാര്‍ ഈ സമയമത്രയും വാഹനങ്ങളില്‍ കഴിച്ചുകൂട്ടേണ്ട അവസ്ഥയാണ് വന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!