കാരക്കണ്ടിയില്‍ ആള്‍ത്താമസമില്ലാത്ത വീടിനോട് ചേര്‍ന്ന ഷെഡ്ഡില്‍ സ്‌ഫോടനം

0

സുല്‍ത്താന്‍ ബത്തേരി കാരക്കണ്ടിയില്‍ ആള്‍ത്താമസമില്ലാത്ത വീടിനോട് ചേര്‍ന്ന ഷെഡ്ഡില്‍ സ്‌ഫോടനം; കണ്ണൂരില്‍ നിന്നുള്ള എക്‌സ്‌പ്ലോഷന്‍ ഫോറന്‍സിക് വിദഗ്ദര്‍ ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും. ഷെഡ്ഡിലെ തറയില്‍ കണ്ട കറുത്ത പൊടി എന്താണന്നറിയാന്‍ തീപ്പെട്ടി ഉരച്ചപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പരുക്കേറ്റ ഒരു കുട്ടിയുടെ മൊഴി.വ്യാഴാഴ്ച ഉച്ചയോടെയാണ് സ്‌ഫോടനം നടന്നതും മൂന്ന് പ്രദേശവാസികളായ കുട്ടികള്‍ക്ക് ഗുരുതര പരുക്കേറ്റതും.മൂന്നു പേരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സുല്‍ത്താന്‍ ബത്തേരി കാരക്കണ്ടിയില്‍ ആള്‍ത്താമസമില്ലാത്ത വീടിനോട് ചേര്‍ന്ന ഷെഡ്ഡില്‍ സ്‌ഫോടനം നടന്ന സംഭവത്തില്‍ കൂടുതല്‍ പരിശോധനയ്ക്കായി ഇന്ന് കണ്ണൂരില്‍ നിന്നുള്ള സ്‌ഫോടക വസ്തു പരിശോധന വിദഗ്ദര്‍ സ്ഥലത്തെത്തി പരിശോധന നടത്തും. പരിശോധന കൂടി പൂര്‍ത്തിയായാലെ അപകടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളു. കഴിഞ്ഞ ദിവസം ബോംബ് സ്‌ക്വാഡും ഫൊറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അതേ സമയം കളിക്കുന്നതിന്നിടെ ഷെഡ്ഡില്‍ കയറിയതാണന്നും തറയില്‍ കണ്ട കറുത്ത പൊടി എന്താണന്നറിയാന്‍ തീപ്പെട്ടി ഉരച്ചപ്പോള്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു എന്നാണ് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഒരു വിദ്യാര്‍ഥി പൊലിസിന് നല്‍കിയിരിക്കുന്ന മൊഴി.

Leave A Reply

Your email address will not be published.

error: Content is protected !!