കൊവിഡ് പ്രതിരോധത്തിന് വ്യാപാര സ്ഥാപനങ്ങളില്‍ ക്യു ആര് കോഡ് സംവിധാനവുമായി ആരോഗ്യ വകുപ്പ് . സ്ഥാപനങ്ങളില്‍ എത്തുന്നവര്‍ കോഡ് സ്കാന്‍ ചെയ്താല്‍ ആളുടെ പേരും വിവരങ്ങളും ആരോഗ്യ വകുപ്പിന്റെ കൊവിഡ് 19 ജാഗ്രത പോര്‍ട്ടലിലെത്തും.ഇതോടെ വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നവരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പിനും ലഭിക്കും.കൊവിഡ് അതിരൂക്ഷമായിരിക്കുന്ന നെന്മേനി പഞ്ചായത്തിലെ ചീരാല്‍ ടൗണിലാണ് ക്യൂ ആര് കോഡ് സംവിധാനം ആരോഗ്യ വകുപ്പ് ഒരിക്കിയിരിക്കുന്നത്.
സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ വാങ്ങാനെത്തുവര് അവരുടെ മൊബൈല്‍ ഫോണില്‍ ക്യൂ ആര് കോഡ് സ്കാന്‍ ചെയ്യുമ്പോള്‍ അയാളുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പിന്റെ കൊവിഡ്19 ജാഗ്രത പോര്ട്ടറിലെത്തും. സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന കോഡ് സ്കാന്‍ ചെയ്ത് വ്യാപാരിയെ കാണിച്ചാല്‍ മാത്രമേ സാധനങ്ങള്‍ നല്‍കുകയുള്ളു.ഇതോടെ സ്മാര്‍ട്ട് ഫോണില്ലാത്തവരുടെ പേരുവിവരങ്ങള്‍ മാത്രം വ്യാപാരസ്ഥാപനങ്ങളില്‍ രേഖപ്പെടുത്തിയാല്‍ മതി.ക്യുആര്‍ കോഡ് സംവിധാനം വന്നതോടെ പ്രദേശത്ത് കൊവിഡ് രോഗവ്യാപനം ഉണ്ടായാല്‍ വ്യാപര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചവരുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പിന്റെ കയ്യിലുണ്ടാവും. പിന്നിട് ഇവരെ കണ്ടെത്താനും പരിശോധന നടത്താനും സഹായകമാകും. ജില്ലയില്‍ ഇത്തരത്തിലൊരു സംവിധാനം ആദ്യമായാണ് ആരോഗ്യവകുപ്പ് മുന്‍കൈയ്യെടുത്ത് ഒരുടൗണില് നടപ്പിലാക്കുന്നത്. ജില്ലയിലെ മറ്റ് ടൗണുകളിലും ക്യൂ ആര് കോഡ് സംവിധാനം നടപ്പിലാക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം.