കൊവിഡ് രൂക്ഷമാക്കുന്നതിന്നിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി സുല്‍ത്താന്‍ ബത്തേരി നഗരസഭ. ഇതിന്റെ ഭാഗമായുള്ള മാസ് കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പിന് ഇന്നുതുടക്കമായി. ടൗണ്‍ഹാളില്‍ ഇന്നും നാളെയുമായാണ് മാസ് കൊവിഡ് വാക്‌സിനേഷന്‍ ക്യനാപ് നടത്തുന്നത്.നഗരസഭ ചെയര്‍മാന്‍ ടി കെ രമേഷ് ആദ്യവാക്‌സിനെടുത്തു.നഗരസഭയിലെ 45 വയ്‌സ് പൂര്‍ത്തിയായവര്‍ക്കെല്ലാം വാക്‌സിനേഷന്‍ നല്‍കും.
കൊവിഡ് രൂക്ഷമാകുന്ന സുല്‍ത്താന്‍ ബത്തേരി നഗരസഭയിലാണ് അധികൃതര്‍ ഇടപെട്ട് മാസ് വാക്‌സിനേഷന്‍ ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. നഗരസഭയിലെ 45 വയ്‌സ് പൂര്‍ത്തിയായവര്‍ക്കെല്ലാം വാക്‌സിനേഷന്‍ നല്‍കും. ടൗണ്‍ഹാളിലാണ് മാസ് വാക്‌സിനേഷന്‍ ക്യാമ്പ് ആരംഭിച്ചിരിക്കുന്നത്. നഗരസഭ ചെയര്‍മാന്‍ ടി കെ രമേഷ് ആദ്യവാക്‌സിനെടുത്തു. ഇന്നും നാളെയുമായാണ് ക്യാമ്പ് നടക്കുക. ഇന്ന് 4 മുതല്‍ 18 വരെയുള്ള ഡിവിഷനുകളിലുള്ളവര്‍ക്കും, നാളെ 19 മുതല്‍ 35 വരെയുള്ള ഡിവിഷനുകളിലുള്ളവര്‍ക്കുമാണ് വാക്‌സിനേഷന്‍ നല്‍കുക. ഒന്നുമുതല്‍ മൂന്നുവരെയുള്ള ഡിവിഷനുകളിലുള്ളവര്‍ക്ക് ചെതലയം കുടുംബാരോഗ്യകേന്ദ്രത്തിലാണ് വാക്‌സിനേഷന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.വാക്‌സിനേഷനു പുറമെ ഡിവിഷനുകളില്‍ ആര്‍ ആര്‍ടിയുടെ നേതൃത്വത്തില്‍ വീടുകള്‍ കയറിയിറങ്ങി ബോധവല്‍ക്കരണവും നടത്തുന്നുണ്ട്.