വ്യാജഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണംതട്ടാന്‍ ശ്രമം. ബത്തേരി സ്വദേശി ഓലപുരക്കല്‍ ഒ എം അവറാച്ചന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജഅക്കൗണ്ട് ക്രിയേറ്റ് ചെയ്ത് അക്കൗണ്ടിലെ ആളുകളുടെ നമ്പറുകളിലേക്ക് മെസ്സഞ്ചര്‍ വഴി സന്ദേശം അയച്ചാണ് പണം തട്ടാന്‍ ശ്രമിക്കുന്നതായി പരാതിയുള്ളത്. ഇതുസംബന്ധിച്ച് സൈബര്‍സെല്ലില്‍ പരാതിനല്‍കിയിരിക്കുകയാണ് അവറാച്ചന്‍.
സുല്‍ത്താന്‍ ബത്തേരി സ്വദേശി ഓലപുരക്കല്‍ അവറാച്ചന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് ഓണ്‍ലൈന്‍ വഴി പണം തട്ടാന്‍ ശ്രമം നടന്നത്. ഇദ്ദേഹത്തിന്റെ ഫോട്ടോ ഉപയോഗിച്ചാണ് പണം തട്ടിപ്പുസംഘം വ്യാജ അക്കൗണ്ട് ക്രിയേറ്റ് ചെയ്തത്. തുടര്‍ന്ന് അക്കൗണ്ടിലെ ആളുകള്‍ക്ക് മെസഞ്ചര്‍ വഴി സന്ദേശമയച്ചാണ് പണം ആവശ്യപ്പെട്ടത്. 3000 രൂപ മുതല്‍ 10000 രൂപ വരെയാണ് ഓരോരുത്തരോടുമായി ആവശ്യപ്പെടുന്നത്. ഗൂഗിള്‍ പേ, ഫോണ്‍ പേ വഴിയാണ് പണം അയച്ചുനല്‍കാന്‍ ആവശ്യപ്പെടുന്നത്. ഇതിനായി നമ്പറുകളും പണം ആവശ്യപ്പെടുന്നവര്‍ അയച്ചുനല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിമുതലാണ് അവറാച്ചന്റെ സുഹൃത്തുക്കളടക്കമുള്ളവര്‍ക്ക് മൊബൈലിലേക്ക് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങള്‍ വന്നു തുടങ്ങിയത്. ഇത് ശ്രദ്ദയില്‍പെട്ടതോടെ ഇത് സംബന്ധിച്ച് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയാതായും അവറാച്ചന്‍ മകന്‍ അമല്‍ പറഞ്ഞു.അതേസമയം പണം ആവശ്യപ്പെട്ട് വന്ന നമ്പറിലേക്ക് ഒരാള്‍ പതിനായിരം രൂപ അയച്ചതായും പറയുന്നു. സമാനമായ രീതിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ഇത്തരത്തില്‍ തട്ടിപ്പുനടക്കുന്നുണ്ട്.