കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ വയനാട്ടിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം. ഇനി ഓരോ വിനോദസഞ്ചാര കേന്ദ്രങ്ങളിലും 500 പേരെ മാത്രമെ പ്രവേശിപ്പിക്കൂ. വിനോദസഞ്ചാരികള്‍ക്ക് കൊവിഡ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ്, കൊവിഡ് നെഗറ്റീവെന്ന് തെളിയിക്കുന്ന 5 ദിവസത്തിനുള്ളിലെടുത്ത സര്‍ട്ടിഫിക്കറ്റ് എന്നിവയിലേതെങ്കിലും നിര്‍ബന്ധമാണ്.വൈകിട്ട് 5 മണിക്ക് എല്ലാ ടൂറിസം കേന്ദ്രങ്ങളും അടക്കാനും തീരുമാനമാനമായി.
അതേസമയം ഷിഗല്ല രോഗം സ്ഥിരീകരിച്ച വയനാട് നൂല്‍പ്പുഴ പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇന്ന് പൂര്‍ത്തിയാകുമെന്നാണ് കണക്കുകൂട്ടുന്നത്.കുടിവെള്ള ക്ഷാമം നേരിടുന്ന കോളനികളില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇന്നുമുതല്‍ കുടിവെള്ളം വിതരണം ചെയ്യും. കോളനികളിലെ മുഴുവന്‍ കുടിവെള്ള സ്രോതസ്സുകളും പഞ്ചായത്തും സന്നദ്ധസംഘടനകളും ചേര്‍ന്ന് ശുചീകരിച്ചു.
ആദിവാസി മേഖലകളില്‍ പഞ്ചായത്തും ആരോഗ്യ വകുപ്പും ചേര്‍ന്ന് ഇന്ന് ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍ നടത്തും. നൂല്‍പ്പുഴ പഞ്ചായത്തില്‍ ആരോഗ്യ വകുപ്പ് പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. ഷിഗല്ല മറ്റു പ്രദേശങ്ങളിലേക്ക് പടര്‍ന്നിട്ടിലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്