കൊവിഡ്: തമിഴ്‌നാട്ടിലെ മൂന്ന് ജില്ലകളിൽ നാളെ മുതൽ നിയന്ത്രണം

0

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ മൂന്ന് ജില്ലകളില്‍ നാളെ മുതല്‍ നിയന്ത്രണം. ചെന്നൈ, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍ എന്നീ ജില്ലകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക.

ബീച്ചുകളില്‍ കടുത്ത നിയന്ത്രണം ഉണ്ടാകും. ആളുകള്‍ കൂടുതലായി എത്തുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ ബീച്ചില്‍ പ്രവേശനാനുമതി ഉണ്ടായിരിക്കില്ല. പൊതു അവധി ദിവസങ്ങളിലും ബീച്ച് അടഞ്ഞ് കിടക്കും.

രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകള്‍ വര്‍ധിച്ചിരിക്കുകയാണ്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി, പഞ്ചാബ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!