തമിഴ്‌നാട്ടിലും കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ഏപ്രില്‍ 10 മുതല്‍ പൊതുപരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. വിവാഹ ചടങ്ങുകളില്‍ 100 പേര്‍ക്ക് മാത്രമേ അനുമതി നല്‍കൂ. ശവസംസ്‌കാര ചടങ്ങുകള്‍ക്ക് 50 പേര്‍ക്ക് പങ്കെടുക്കാം.
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ് സര്‍ക്കാരും പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നോയിഡയില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 10 മണി മുതല്‍ രാവിലെ 7 മണി വരെ ആണ് കര്‍ഫ്യൂ. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. ഏപ്രില്‍ 17 വരെയാണ് നിയന്ത്രണം.
ഇന്നലെ ബംഗളൂരുവില്‍ കര്‍ണാടക സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഛത്തീസ്ഗഢിലെ റായ്പൂരില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.