ക്വാളിറ്റി സര്‍ട്ടിഫിക്കേഷന്‍ പരിശീലനം നടത്തി
ആരോഗ്യവകുപ്പിന്റെയും കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി ജില്ലാ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ക്വാളിറ്റി സര്‍ട്ടിഫിക്കേഷന്‍ പരിശീലനം നടത്തി.ആരോഗ്യസുരക്ഷാ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത ആശുപത്രികള്‍ക്ക് ക്വാളിറ്റി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ 26 ആരോഗ്യസ്ഥാപനങ്ങളില്‍ നിന്നുള്ള 48 പ്രതിനിധികള്‍ കല്‍പ്പറ്റ ഹരിതഗിരിയില്‍ നടന്ന പരിശീലനത്തില്‍ പങ്കെടുത്തു. ഡെപ്യൂട്ടി ഡിഎംഒ ഡോ. ആന്‍സി മേരി ജേക്കബ് ഉദ്ഘാടനം ചെയ്തു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി അഭിലാഷ് അധ്യക്ഷത വഹിച്ചു. സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി പ്രതിനിധികളായ ഡോ. വി.വി വിമല്‍, കെ. അനി കൃഷ്ണ, സി. ലത്തീഫ് എന്നിവര്‍ ക്ലാസെടുത്തു. കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി ജില്ലാ കോഓഡിനേറ്റര്‍ വിപിന്‍ മാത്യു, ആരോഗ്യകേരളം ജില്ലാ കോഓഡിനേറ്റര്‍ സജേഷ് ഏലിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.