കിഡ് കൈറ്റ് എക്‌സ്‌പോ ശ്രദ്ധേയമായി
കുപ്പാടിത്തറ തിബിയാന്‍ പ്രീ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ‘കിഡ് കൈറ്റ്’ ദ്യശ്യം വൈവിധ്യങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. കുട്ടികളുടെ ആല്‍ബം വര്‍ക്കുകള്‍, ചിത്രരചന, വിവിധ നിര്‍മ്മിതികള്‍, വ്യത്യസ്ത ചെടികള്‍, ബോട്ടില്‍ ആര്‍ട്ട്, പുരാതന വസ്തുക്കള്‍, അപൂര്‍വ്വ നാണയങ്ങള്‍,രുചികൂട്ടുകള്‍ തുടങ്ങിയവ സന്ദര്‍ശകര്‍ക്ക് നവ്യാനുഭവമായി.എക്‌സിബിഷന്‍ ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജി സന്തോഷ്‌കുമാര്‍,എം ഇ അബ്ദുല്‍ ഗഫൂര്‍ സഖാഫി, കെ എസ് മുഹമ്മദ് സഖാഫി, പി അഷ്‌റഫ് സഖാഫി, ഷൗക്കത്തലി സഅദി, സുലൈമാന്‍ മുസ്‌ലിയാര്‍, ജാബിര്‍ കൈപ്പാണി സംബന്ധിച്ചു