രാഹുലിന്റെ റോഡ് ഷോയ്ക്ക് ലീഗ് പതാകയ്ക്ക് വിലക്ക്

0

രാഹുലിന്റെ മാനന്തവാടിയിലെ റോഡ് ഷോയ്ക്ക് ലീഗ് പതാകയ്ക്ക് വിലക്ക്.കോണ്‍ഗ്രസും ആര്‍.എസ്.എസും തമ്മിലുള്ള ധാരണയാണ് പതാക വിലക്കിന് കാരണമെന്ന് എല്‍.ഡി.എഫ്.അതെ സമയം തെരഞ്ഞെടുപ്പായതിനാല്‍ കൈ ചിഹ്നമുള്ള കൊടി മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന തീരുമാനമുള്ളതിനാലാണ് ലീഗ് പതാക ഉപയോഗികാത്തതെന്നും മറിച്ചുള്ള അരോപണം പരാജയഭീതി മൂലം എതിര്‍ചേരിക്കാര്‍ പടച്ചുണ്ടാക്കുന്ന വാര്‍ത്തകളാണെന്നും ആരോപണം അടിസ്ഥാനരഹിതമെന്നും യു.ഡി.എഫ്.

ബത്തേരിയിലും കല്‍പ്പറ്റയിലും കൈ ചിഹ്നമുള്ള പതാകക്കൊപ്പം ലീഗിന്റെ ഹരിത പതാക പാറി പറന്നപ്പോള്‍ മാനന്തവാടിയില്‍ ലീഗ് പതാകയ്ക്ക് വിലക്ക് വീണത് സോഷ്യല്‍ മീഡിയിലടക്കം ചൂടേറിയ ചര്‍ച്ചയ്ക്കും ഒപ്പം വിവാദത്തിനും വഴി വെച്ചിരിക്കയാണ്. റോഡ് ഷോയില്‍ ലീഗ് പതാക പ്രവര്‍ത്തകന്‍ ചുറ്റി മടക്കി വെക്കുന്ന ദൃശ്യങ്ങള്‍ വയനാട് വിഷന് ലഭിച്ചു.കോണ്‍ഗ്രസും ആര്‍.എസ്.എസും തമ്മിലുള്ള രഹസ്യ ധാരണയാണ് ലീഗ് പതാകയുടെ വിലക്കിന് കാരണമെന്ന് എല്‍.ഡി.എഫ് ഇതിനകം ആരോപണം ഉന്നയിച്ചു കഴിഞ്ഞു.അതെ സമയം തിരഞ്ഞെടുപ്പായതിനാല്‍ കൈ ചിഹ്നമുള്ള കൊടി മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന തീരുമാനമുള്ളതിനാലാണ് ലീഗ് പതാക ഉപയോഗികാത്തതെന്നും മറിച്ചുള്ള അരോപണം പരാജയ ഭീതി മൂലം എതിര്‍ചേരിക്കാര്‍ പടച്ചുണ്ടാക്കുന്നതാെണെന്നും യു.ഡി.എഫ് നേതൃത്വം മറുപടിയായി പറയുന്നത്.അതെ സമയം ലീഗ് പതാക മടക്കി കെട്ടിയ സംഭവം രാഷ്ടീയ വിവാദത്തിനും ഇട നല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!