കോണ്‍ഗ്രസില്‍നിന്ന്  രാജിവെച്ച് 26 കുടുംബങ്ങള്‍   സിപിഐഎമ്മിനൊപ്പം ചേര്‍ന്നു.

0

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വികെ ജോസിന്റേതുള്‍പ്പെടെ  26 കുടുംബങ്ങള്‍ കുഴിനിലത്ത് കോണ്‍ഗ്രസില്‍നിന്ന്  രാജിവെച്ച് സിപിഐ എമ്മിനൊപ്പം ചേര്‍ന്നു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു.മാനന്തവാടി പഞ്ചായത്തിന്റെ മുന്‍ വൈസ് പ്രസിഡണ്ട്,ഡിസിസി അംഗം, മാനന്തവാടി  ബ്ലോക്ക് കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ്, മാനന്തവാടി ഫാര്‍മേഴ്‌സ് ബാങ്ക് ഡയറക്ടര്‍ തുടങ്ങിയ പദവികളും ജോസ് വഹിച്ചിട്ടുണ്ട്.

സ്വീകരണ യോഗത്തില്‍ സഫിയാ മൊയ്തീന്‍ അധ്യക്ഷയായി. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, ഒ ആര്‍ കേളു എംഎല്‍എ, എ എന്‍ പ്രഭാകരന്‍, പി വി സഹദേവന്‍, കെ വി മോഹനന്‍,  കെ എം വര്‍ക്കി, എം റജീഷ്, പി ടി ബിജു എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!