എല്‍ഡിഎഫിന് പിന്തുണയുമായി വ്യാപാരി വ്യവസായി

0

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി രംഗത്തിറങ്ങുമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉണ്ടാകേണ്ടത് അനിവാര്യമാണ്.രണ്ട് പ്രളയവും കൊവിഡും ധീരമായി നേരിടാന്‍ സംസ്ഥാന സര്‍ക്കാറിന്റെ ഇച്ഛാശക്തി കൊണ്ടാണ് സാധിച്ചത്.

ദുരന്ത സമയങ്ങളില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായി. അതിനാല്‍ തന്നെ ഭരണത്തുടര്‍ച്ച ഉറപ്പാക്കാന്‍ വ്യാപാരി വ്യവസായി സമിതി രംഗത്തിറങ്ങുമെന്നും ഇവര്‍ പറഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!