മുന്നണികള്‍ക്ക് അഭിനന്ദനമറിയിച്ച് കെസിവൈഎം
കെസിവൈഎം ഉന്നയിച്ച ആവശ്യം പ്രകടനപത്രികയില്‍ ഉള്‍പെടുത്തിയ രാഷ്ട്രീയ മുന്നണികള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് കെസിവൈഎം.എല്‍ഡിഎഫ്,യുഡിഎഫ്,എന്‍ഡിഎ എന്നീ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളാണ് കെ.സി.വൈ.എം ആവശ്യപ്പെട്ടത് പ്രകാരം തങ്ങളുടെ പ്രകടനപത്രികയില്‍ ബഫര്‍ സോണ്‍ പ്രഖ്യാപനത്തില്‍ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കും എന്ന വാഗ്ദാനം ഉള്‍പെടുത്തിയിരിക്കുന്നത്.
ബഫര്‍ സോണ്‍ കരടു വിജ്ഞാപനത്തിനെതിരെ ജാഗ്രത പുലര്‍ത്താതെ രാഷ്ട്രീയ നേതൃത്വങ്ങള്‍ നിശബ്ദത പാലിച്ചിരുന്നെങ്കിലും, ഈ വിഷയം പ്രകടനപത്രികയില്‍ ഉള്‍പെടുത്തിയ നീക്കം പ്രതീക്ഷ പകരുന്നതാണെന്ന് കെസിവൈഎം മാനന്തവാടി രൂപത സമിതി വിലയിരുത്തി.തിരഞ്ഞെടുപ്പിന് ശേഷം വാഗ്ദാനങ്ങളില്‍ വിശ്വസ്ഥത പുലര്‍ത്തി അവശ്യ നടപടികള്‍ സ്വീകരിക്കാത്തപക്ഷം, ജനങ്ങള്‍ക്ക് വേണ്ടി പ്രതിഷേധ ശബ്ദവുമായി ഇനിയും മുന്നോട്ടുപോകുമെന്ന് കെ.സി.വൈ.എം താക്കീത് നല്‍കി.കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ജിഷിന്‍ മുണ്ടക്കാതടത്തില്‍, വൈസ് പ്രസിഡന്റ് ഗ്രാലിയ അന്ന അലക്‌സ് വെട്ടുകാട്ടില്‍, ജനറല്‍ സെക്രട്ടറി ജിയോ മച്ചുക്കുഴി, സെക്രട്ടറിമാരായ റ്റെസിന്‍ തോമസ് വയലില്‍, ജസ്റ്റിന്‍ നീലംപറമ്പില്‍, ട്രഷറര്‍ അഭിനന്ദ് കൊച്ചുമലയില്‍, കോര്‍ഡിനേറ്റര്‍ ജിജിന കറുത്തേടത്ത് , ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ ചിറക്കത്തോട്ടത്തില്‍, ആനിമേറ്റര്‍ സി. സാലി സിഎംസി, എന്നിവര്‍ സംസാരിച്ചു.