സ്‌നേഹ സംഗമം സംഘടിപ്പിച്ചു
സെന്റ് കമ്മിലസ് സെമിനാരിയുടേയും, സ്‌നേഹ ശുശ്രൂഷ ചാരിറ്റബിള്‍ കൂട്ടായ്മയുടേയും ആഭിമുഖ്യത്തില്‍ ഈസ്റ്റര്‍ , വിഷുവിനോടനുബന്ധിച്ച് മാനന്തവാടിയില്‍ 100ഓളം കുടുംബങ്ങളുടെ സംഗമവും രോഗികള്‍ക്ക് ഭക്ഷണ കിറ്റ് വിതരണവും നടത്തി. ടൗണ്‍ പള്ളി ഹാളില്‍ സ്‌നേഹ സംഗമം സെന്റ് കമ്മില്ലസ് സെമിനാരി ഡയറക്ടര്‍ ഫാ ജോഫ്‌റി നാക്കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് പ്രസിഡണ്ട് തോമസ് നടുപറമ്പില്‍ അധ്യക്ഷനായിരുന്നു. ഫാ ടിന്‍ഡോ , റെജി ആടുക്കുഴിയില്‍, കമല്‍ തുരുത്തിയില്‍ സംസാരിച്ചു.സിബി വള്ളിക്കാവ്, സജി ചിറത്തലക്കല്‍, ജോണ്‍സന്‍ നെടുംപാറക്കുന്നേല്‍, പോള്‍ തുടങ്ങിയവര്‍് നേതൃത്വം നല്‍കി.