കബനിഗിരിയില്‍ വന്യജീവി ജീവി ആടുകളെ കൊന്നു

0

ഞൊണ്ടന്മാക്കല്‍ മാത്യു (ഷാന്റി)വിന്റെ മൂന്ന് ആടുകളില്‍ രണ്ടു ആടുകളെയാണ് കഴിഞ്ഞ രാത്രിയില്‍ വന്യ ജീവി കൊന്നത്. രണ്ട് മാസം മുന്‍പ് പ്രദേശവാസിയായ ഞൊണ്ടന്മാക്കല്‍ ലിജുവിന്റെ ഒരാടിനെയും വന്യ ജീവി കൊന്നിരുന്നു. കഴിഞ്ഞ മാസം ഇവരുടെ വീടിനടുത്തുള്ള ഇരുകാലില്‍ ജോസിന്റെ പറമ്പില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. അന്ന് വനപാലകര്‍ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. കടുവകള്‍ ഇണചേരാന്‍ വന്നതെന്നായിരുന്നു അന്ന് വനപാലകര്‍ പറഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു. നിലവിലെ സംഭവത്തോടെ കമ്പനിഗിരി പ്രദേശവാസികള്‍ ഭയാശങ്കയിലായിരിക്കുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!