കെ.എസ്.ടി.എ.എന്‍ പ്രതിനിധി സമ്മേളനം നടന്നു

0

കെ.എസ്.ടി.എ.എന്‍ ജില്ലാ പ്രതിനിധി സമ്മേളനം മീനങ്ങാടി വ്യാപാരഭവനില്‍ നടന്നു.തയ്യല്‍ തൊഴില്‍ സംരക്ഷണം,തൊഴിലാളി സംരക്ഷണം എന്ന പ്രമേയവുമായാണ് പ്രതിനിധി സമ്മേളനം ആരംഭിച്ചത്. ഉദ്ഘാടനം ജനറല്‍ സെക്രട്ടറി കെ.കെ മനോഹരന്‍ നിര്‍വ്വഹിച്ചു.ജില്ലാ പ്രസിഡണ്ട് കെ.ആര്‍ സുരേന്ദ്രന്‍ അദ്ധ്യക്ഷനായിരുന്നു.

സര്‍ക്കാര്‍ തലത്തില്‍ തയ്യല്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പ് വരുത്തുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കുക,കാലഘട്ടത്തിന് അനുസൃതമായി തൊഴില്‍ ചെയ്യുന്നതിന് വിദഗ്ദ പരിശീലനം നല്‍കുക,റെഡിമെയ്ഡ് സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് പലിശരഹിത വായ്പ അനുവദിക്കുക, തൊഴിലാളികളുടെ പെന്‍ഷന്‍ 5000 രൂപയാക്കുക,തുടങ്ങിയ ആവശ്യങ്ങളുമായാണ് പ്രതിനിധി സമ്മേളനം നടന്നത്.മീനങ്ങാടി വ്യാപാരഭവനില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജനറല്‍ സെക്രട്ടറി കെ.കെ നിര്‍വ്വഹിച്ചു.ജില്ലാ പ്രസിഡണ്ട് കെ.ആര്‍ സുരേന്ദ്രന്‍ അദ്ധ്യക്ഷനായിരുന്നു.ജില്ലാ ഭാരവാഹികളായ കെ.കെ.ചാക്കോ, വി ദാമോധരന്‍, സി.എ. ഔസേഫ്,പി.കെ.രമണി,അനിത തിലകാനന്ദ്,ബ്ലസി സാബു,പി.ആര്‍ ബിന്ദുമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!