അമ്മ മനസ്സിനൊപ്പം പ്രതിഷേധ പ്രചരണ ജാഥ സമാപിച്ചു.
നാട് നന്നാകാന്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം യു.ഡി.എഫ് വനിത വിഭാഗം അമ്മ മനസ്സിനൊപ്പം പ്രതിഷേധ പ്രചരണ ജാഥ സമാപിച്ചു. സ്ത്രീ സുരക്ഷയുടെയും സ്ത്രീ ശാക്തീകരണത്തിന്റെയും പേര് പറഞ്ഞ് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ സ്ത്രീകളെയും, പെണ്‍കുട്ടികളെയും വഞ്ചിച്ച ചരിത്രം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്ന് സമാപന സമ്മേനം അഞ്ചാം മൈലില്‍ ഉദ്ഘാടനം ചെയ്ത് യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍ പറഞ്ഞു. മഹിള കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ചിന്നമ്മ ജോസ് അദ്ധ്യക്ഷയായിരുന്നു. ജാഥ വൈസ് ക്യാപ്റ്റന്‍ ആമിന സത്താര്‍, സി.അബ്ദുള്‍ അഷറഫ്, എം.വേണു ഗോപാല്‍, എ.പ്രഭാകരന്‍ മാസ്റ്റര്‍, അമീന്‍ സില്‍വി തുടങ്ങിയവര്‍ സംസാരിച്ചു.