ജില്ലയിലെ ഏറ്റവും മികച്ച ഹരിതവിദ്യാലയത്തിനുള്ള കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വനമിത്ര അവാര്‍ഡ് കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഏറ്റുവാങ്ങി.ജില്ലാ പോലീസ് മേധാവി ഡോ.അരവിന്ദ് സുകുമാര്‍ ഐ പി എസ് അവാര്‍ഡ് വിതരണം ചെയ്തു.
പ്രിന്‍സിപ്പാള്‍ കെ.ആര്‍ ജയരാജ്,ട്രസ്റ്റ് ചെയര്‍മാന്‍ കെ ആര്‍ ജയറാം എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.വയനാട് സോഷ്യല്‍ ഫോറസ്റ്റി കണ്‍സര്‍വേറ്റര്‍ എം.ടി ഹരിലാല്‍, നോര്‍ത്ത് വയനാട് ഡി എഫ് ഒ രമേഷ് ബിഷ് നോയി ഐ എഫ് എസ് ,വയനാട് വിജിലന്‍സ് ഡിവൈഎസ്പി ഷാജി വര്‍ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.