നിരവധി ആളുകള്‍ വരും ദിവസങ്ങളിലും ഇടതുപക്ഷത്തേക്ക് കടന്നുവരും: പി ഗഗാറിന്‍
കെ സി റോസക്കുട്ടിടീച്ചറെ പോലെ നിരവധി ആളുകള്‍ വരും ദിവസങ്ങളിലും ഇടതുപക്ഷത്തേക്ക് കടന്നുവരുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍. ഈ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ ഇടതുപക്ഷ മുന്നണി വന്‍വിജയം നേടുമെന്നും ജില്ലയില്‍ കോണ്‍ഗ്രസിന്റെ ട്രാന്‍സ്ഫോര്‍മറുകള്‍ തകരുമെന്നും അദ്ദേഹം പറഞ്ഞു. ബത്തേരിയില്‍ കെ സി റോസക്കുട്ടി ടീച്ചറെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.