എകെജി, ഇഎംഎസ് ദിനാചരണവും കുടുംബ സംഗമവും നടത്തി.
എല്‍ഡിഎഫ് കാട്ടിക്കുളം തെരഞ്ഞെടുപ്പ് ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ എകെജി, ഇഎംഎസ് ദിനാചരണവും കുടുംബ സംഗമവും നടത്തി.മുള്ളന്‍കൊല്ലിയില്‍ പരിപാടി മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ്സ് -ബിജെപി പാര്‍ട്ടികളില്‍ നിന്ന് ബന്ധം ഉപേക്ഷിച്ച് സിപിഐഎമ്മിലേക്ക് വന്നവരെ മന്ത്രി രവീന്ദ്രനാഥ് മാലയിട്ട് സ്വീകരിച്ചു.
പി വി ബാലകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.. ആവിശ്യ വസ്തുക്കള്‍ക്ക് വില കൂട്ടി കേന്ദ്രഗവണ്‍മെന്റ് കുത്തകകള്‍ക്ക് ലാഭം ഉണ്ടാക്കാന്‍ പണിയെടുക്കുമ്പോള്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ മാത്രമാണ് സാധാരണ ജനങ്ങളെ ചേര്‍ത്തുപിടിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സിപിഐ എം ഏരിയാ സെക്രട്ടറി എം റജീഷ്, ടി കെ ഗോപിനാഥന്‍, സി കെ ശങ്കരന്‍, എ എന്‍ സുശീല എന്നിവര്‍ സംസാരിച്ചു.