കെ സി റോസക്കുട്ടി ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നത് സ്വാഗതാര്‍ഹം : എം വി ശ്രേയാംസ്‌കുമാര്‍
കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച കെ സി റോസക്കുട്ടി
ടീച്ചര്‍ ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നത് സ്വാഗതാര്‍ഹമെന്ന് എല്‍ ജെ ഡി സംസ്ഥാന പ്രസിഡണ്ട് എം വി ശ്രേയാംസ്‌കുമാര്‍. കോണ്‍ഗ്രസില്‍ ടീച്ചര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്നും എം വി ശ്രേയാംസ്‌കുമാര്‍. മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുന്നവര്‍ ബിജെപിയിലേക്കാണ് പോകുന്നതെന്നും കേരളത്തില്‍ അത് ഇടതുപക്ഷത്തേക്ക് ആണന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. കെ സി റോസക്കുട്ടി ടീച്ചറെ ബത്തേരിയിലെ വീട്ടിലെത്തി കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.