കെ സി റോസക്കുട്ടി ടീച്ചര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു
കെ പി സി സി വൈസ് പ്രസിഡണ്ട് കെ സി റോസക്കുട്ടി ടീച്ചര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു.കോണ്‍ഗ്രസിനുളളിലെ ഗ്രൂപ്പുപോരില്‍ മനം മടുത്താണ് രാജിയെന്ന് റോസക്കുട്ടി ടീച്ചര്‍ ബത്തേരിയില്‍ പറഞ്ഞു.ഹൈക്കമാന്റ് തന്നെ ഗ്രൂപ്പുണ്ടാക്കുന്ന കാലമാണിതെന്നും സ്ത്രീകള്‍ക്ക് പരിഗണന നല്‍കാതിരിക്കുകയും അവരെ പരിഹസിക്കുകയും ചെയ്യുന്ന നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കാനാവില്ലെന്നും കെ സി റോസക്കുട്ടി പറഞ്ഞു