ബത്തേരി നഗരസഭ മാസ്റ്റര്‍ പ്ലാനിനെതിരെ പരാതി

0

സുല്‍ത്താന്‍ ബത്തേരി നഗരസഭ മാസ്റ്റര്‍ പ്ലാന്‍ പൊതുജന ജീവിതത്തെ ബാധിക്കുന്നതായി പരാതി. മാസ്റ്റര്‍പ്ലാനില്‍ കൃഷിഭൂമിയായി കാണിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ മറ്റ് ആവശ്യങ്ങള്‍ക്ക് അനുമതി ലഭിക്കുന്നില്ലെന്നാണ് പരാതി. പ്രശ്‌നം പരിഹരിക്കാന്‍ നഗരസഭ അടിയന്തരമായി ഇടപെടണമെന്നും ആവശ്യം.

സുല്‍്ത്താന്‍ ബത്തേരി നഗരസഭ മാസ്റ്റര്‍ പ്ലാന്‍ പൊതുജനങ്ങള്‍ക്ക് ദുരിതമാകുന്നതായാണ് പരാതി ഉയരുന്നത്. മാസ്റ്റര്‍ പ്ലാന്‍പ്രകാരം ഓരോ പ്രദേശങ്ങളും വിവിധ ആവശ്യങ്ങള്‍്ക്കായാണ് തരംതിരിച്ചിരിക്കുന്നത്. ഇതനുസരിച്ച് അതാത് ആവശ്യങ്ങള്‍ക്ക് മാത്രമേ പ്രദേശങ്ങളില്‍ അനുമതി നല്‍കുന്നുള്ളുവെന്നാണ് ജനങ്ങളുടെ പരാതി. ഓടപ്പള്ളം സ്വദേശിയായ മുഹമ്മദ് വാണിജ്യആവശ്യത്തിനായി താല്‍ക്കാലിക കെട്ടിടം നിര്‍മ്മിച്ച് നമ്പറിടാനായി നഗരസഭയെ സമീപിച്ചപ്പോള്‍ കാര്‍ഷിക ആവശ്യത്തിനുള്ള ഭൂമിയായതിനാല്‍ അനുമതി നല്‍കാനാവില്ലെന്നാണ് അറിയിപ്പ് ലഭിച്ചതെന്നാണ് ആരോപണം.ഇത് ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുമെന്നും അതിനാല്‍ പഴയ സാഹചര്യം ഒരുക്കണമെന്നുമാണ് ആവശ്യമുയരുന്നത്. അതേ സമയം മാസ്റ്റര്‍ പ്ലാന്‍ കരടിന്മേല്‍ ജനങ്ങളില്‍ നിന്നും ആക്ഷേപങ്ങള്‍ സ്വീകരിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണന്നും നിലവില്‍ തല്‍്സ്ഥിതി തുടരാനാണ് തീരുമെന്നും നഗരസഭ അധികൃതര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!