ഇടിഞ്ഞ് വീഴാന്‍ പാകത്തിലുള്ള  മണ്‍കൂനക്ക് താഴെ ഒരു കുടുംബം

0

മഴപെയ്താല്‍ ഏത് നിമിഷവും ഇടിഞ്ഞ് വീഴാന്‍ പാകത്തിലുള്ള മണ്‍കൂനക്ക് താഴെ സ്ത്രീകള്‍ മാത്രമുള്ള കുടുംബം കഴിയുന്നത് മരണഭീതിയില്‍.മാനന്തവാടി ചൂട്ടക്കടവില്‍ നല്ലൂര്‍തൊടി സല്‍മത്തും പ്രായമായ ഉമ്മയുമാണ് കുന്നിന്‍ മുകളിലെ വീട്ടില്‍ മണ്ണിടിച്ചില്‍ ഭീഷണിയില്‍ കഴിയുന്നത്.മണ്ണ് നീക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ അടുത്ത കാലവര്‍ഷത്തില്‍ രണ്ട് മനുഷ്യ ജീവനുകള്‍ മണ്ണിലകപ്പെടാനും സാധ്യത

ചൂട്ടക്കടവ് വാട്ടര്‍അതോരിറ്റി ഓഫീസിന് പിറകിലായി മാനന്തവാടി വില്ലേജിലെ 500 ഒന്ന് എ സര്‍വ്വെ നമ്പരില്‍ പെട്ട രണ്ട് സെന്റ് ഭൂമിയിലെ വീട്ടില്‍ പ്രായമായ നബീസയും മകള്‍ സല്‍മത്തും മാത്രമാണ് താമസിച്ചു വരുന്നത്.2014 ല്‍ ഐഎവൈ പദ്ധതിയില്‍ നിര്‍മിച്ചു നല്‍കിയ വീടിന്റെ പിറകിലായി 2019 ലെ പ്രളയത്തിലാണ് തൊട്ടുടുത്ത ഭൂമിയില്‍ നിന്നും മണ്ണിടിഞ്ഞ് വീണത്.ഇതോടെ ദുരിതാശ്വാസകേമ്പിലേക്ക് താമസം മാറിയ കുടുംബം ആഴ്ചകളോളം കഴിഞ്ഞാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്.മഴക്ക് ശേഷം മണ്ണ് നീക്കംചെയ്യാനുള്ള ശ്രമങ്ങളാരംഭിച്ചെങ്കില്‍ തൊട്ടടുത്ത ഭൂവുടമതടസ്സവാദവുമായി രംഗ ത്തെത്തി.മുന്‍തഹസില്‍ദാര്‍കൂടിയായ ഭൂവുടമ നല്‍കിയപരാതിയെ തുടര്‍ന്ന് മണ്ണെടുത്ത് നീക്കം ചെയ്യാന്‍ അനുമതി നിഷേധിക്കപ്പെടുകയായിരുന്നു. വീടിന് പിറകിലെ അടുക്കളയിലും ചുമരിനോടും ചേര്‍ന്നും മണ്ണ് കുമിഞ്ഞു കൂടിയതിനാല്‍ പിറക് വശത്തെ വാതില്‍ തുറക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് വീട് നില്‍ക്കുന്നത്.ചെറിയ മഴപെയ്താല്‍പോലും വെള്ളം മുഴുവന്‍ വീടിനുള്ളിലേക്ക് ഒലിച്ചിറങ്ങി കുടുംബം ദുരിതത്തിലാവു കയാണ്.അടുത്തകാലവര്‍ഷത്തിന് മുമ്പായി മണ്ണി നീക്കം ചെയ്ത് സുരക്ഷാഭിത്തി നിര്‍മിച്ചില്ലെങ്കില്‍ വീട് തകരുമെന്ന അശങ്കയിലാണ് കുടുംബം കഴിയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!