ആര്‍ജെഎസില്‍ നിന്നും രാജി വെച്ചു
സി കെ ജാനുവിന്റ് നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ട്ടി അംഗത്വവും ഭാരവാഹിത്വവും രാജി വെച്ച് സിപിഎമ്മി ല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനി ച്ചതായി ആര്‍ജെ എസ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്ന വി സി ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാന കമ്മിറ്റി ചേരുകയോ,ഭാരവാഹികളുമായോ ആലോചിക്കാതെ ജാനു താമര ചിഹ്നത്തില്‍ മത്സരിക്കാന്‍ തയ്യാറായത് തികച്ചും സാമ്പത്തിക താത്പര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ്.കേരളത്തില്‍ ഇടതു പക്ഷം നടത്തുന്ന ജനകീയമായ ഇടപെടലുകളും ,വികസന കുതിപ്പും മാതൃകാപരമാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ സി പി എമ്മില്‍ ചേരുമെന്നും ഇവര്‍ പറഞ്ഞു.