മുഴുവന്‍ സമയവും ഇവിടെയുണ്ടാകും: ടി സിദ്ദിഖ്
വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കാ ത്തതിന്റെ കാരണം ഇടതുമുന്നണിയും, മുഖ്യമന്ത്രിയും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും വ്യക്തമാക്കണമെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ.ടി സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യ പ്പെട്ടു.ഒരു അവസരം തന്നാല്‍ ദീര്‍ഘവീക്ഷണമുള്ള ഒരു ജനപ്രതിനിധിയുടെ സാന്നിധ്യം ഇവിടെയുണ്ടാകുമെന്നും സിദ്ദിഖ് പറഞ്ഞു
കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ മടക്കിമലയില്‍ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് തറക്കല്ലിട്ട മെഡിക്കല്‍ കോളജിന് പിന്നീടൊരു ഇഷ്ടികയെടുത്ത് വെക്കാന്‍ പോലും ഇടതുസര്‍ക്കാരിനായില്ല.മെഡിക്കല്‍ കോളജിനായി കല്‍പ്പറ്റ മണ്ഡലത്തിലെ പല സ്ഥലങ്ങളും കേന്ദ്രമാക്കി പല പദ്ധതികളും കൊണ്ടുവന്നുവെങ്കിലും അഞ്ചുവര്‍ഷത്തിനുള്ളില്‍ അതൊന്നും യാഥാര്‍ത്ഥ്യ മാക്കാന്‍ എല്‍.ഡി.എഫ്. സര്‍ക്കാരിനു കഴിഞ്ഞില്ലെന്നും,ഭരണം പൂര്‍ത്തിയാകുമ്പോള്‍ ആകെ ചെയ്തത് ജില്ലാ ആശുപത്രിയുടെ ബോര്‍ഡ് മാറ്റിയത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലത്തില്‍ വിജയിച്ചാല്‍ മെഡിക്കല്‍ കോളജിനേക്കാള്‍ സൗകര്യങ്ങളുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി കല്‍പ്പറ്റ ജനറല്‍ ആശുപത്രിയെ മാറ്റുമെന്ന് സിദീഖ് പറഞ്ഞു.വയനാട് ഗവ. മെഡിക്കല്‍ കോളജ് കല്‍പ്പറ്റ മണ്ഡലത്തിന് അവകാശപ്പെട്ടതായിരുന്നു. ഇത് എന്തുകൊണ്ട് കല്‍പ്പറ്റക്കു നഷ്ടപ്പെട്ടുവെന്ന് എല്‍.ഡി.എഫ്. സര്‍ക്കാരും കല്‍പ്പറ്റയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയും മറുപടി പറയണം.കല്‍പ്പറ്റയിലെ ജനങ്ങള്‍ ഒരു അവസരം തന്നാല്‍ മുഴുവന്‍ സമയ ദീര്‍ഘവീക്ഷണമുള്ള ഒരു ജനപ്രതിനിധിയുടെ സാന്നിധ്യം ഇവിടെയുണ്ടാകും.യു ഡി എഫ് ഭരണം കേരളത്തിലുണ്ടാകും.അടുത്ത ആഗസ്റ്റ് മാസത്തില്‍ ടെക്‌നോക്രാറ്റുകളെയും, ജനപ്രതിനിധികളെയും, എന്‍ ജി ഒകളെയും, ജനങ്ങളെയും സംയോജിപ്പിച്ച് കൊണ്ട് കല്‍പ്പറ്റയുടെ വികസനത്തിനായി എമര്‍ജിംഗ് കല്‍പ്പറ്റ എന്ന ഉച്ചകോടിക്ക് ഇവിടെ നേതൃത്വം നല്‍കും.ആ വിഷന്‍ ഡോക്യുമെന്റ് കല്‍പ്പറ്റയുടെ വികസനത്തിന്റെ ഗൗരതവരമായ അടിത്തറക്ക് രൂപം നല്‍കും.യു ഡി എഫ് സംസ്ഥാന നേതൃത്വം പ്രകടനപത്രിക പുറത്തിറക്കി കഴിഞ്ഞു.കേരളചരിത്രം കണ്ട ഏറ്റവും വലിയ ജനകീയപത്രികയാണ് പുറത്തിറക്കിയിരിക്കുന്നത്.ഈ പ്രകടനപത്രിക കല്‍പ്പറ്റയിലെ ആയിരക്കണക്കിന് ജനങ്ങള്‍ക്ക് ഏറെ ആശ്വാസവും ആത്മവിശ്വാസവും പകരുന്നതാണ്. മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള വികസനസ്വപ്‌നങ്ങളെ തകര്‍ക്കാന്‍ നേതൃത്വം കൊടുത്ത എല്‍ ഡി എഫിനെതിരായ കനത്തജനവിധിയായി ഈ വരുന്ന തിരഞ്ഞെടുപ്പ് മാറുമെന്നും അദ്ദേഹം പറഞ്ഞു.റസാഖ് കല്‍പ്പറ്റ,അഡ്വ. ടി ജെ ഐസക്,പി പി ആലി,പി ടി ഗോപാലക്കുറുപ്പ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.