മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ റദ്ദാക്കണമെന്ന പൊതുതാല്‍പര്യഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

0

മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ റദ്ദാക്കണമെന്ന പൊതുതാല്‍പര്യഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സുരക്ഷ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് സമര്‍പ്പിച്ച ഹര്‍ജി, ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.

അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ നടപടികളില്‍ തമിഴ്‌നാട് വീഴ്ച വരുത്തിയെന്നും, കരാര്‍ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാര്‍ റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. കേരള ഹൈക്കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് സംഘടന സുപ്രീംകോടതിയെ സമീപിച്ചത്.

മുല്ലപ്പെരിയാര്‍ അന്തഃസംസ്ഥാന തര്‍ക്ക വിഷയമാണെന്നും, സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ ഇടപെടാനാകില്ലെന്നും ഹൈക്കോടതി നിലപാടെടുത്തിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!