ജില്ലയില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍

0

ജില്ലയില്‍ പൊതു തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള. പുതുതായി പട്ടികയില്‍ പേര് ചേര്‍ത്തവരെ ഉള്‍പ്പെടുത്തിയുള്ള അന്തിമ പട്ടിക നാളെ തയ്യാറാകുമെന്നും, പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ സഹായിക്കുന്ന സി-വിജില്‍ മൊബൈല്‍ ആപ്പ് പൊതുജനങ്ങള്‍ ഉപയോഗിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലയില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തു വന്നത് മുതല്‍ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കല്‍ ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഇതോടെ ജില്ലയിലെ തെരഞ്ഞെടുപ്പ് ചിത്രം തെളിയും. ഏപ്രില്‍ 6 നാണ് വോട്ടെടുപ്പ്. രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് വയനാട് ജില്ലയില്‍ വോട്ടെടുപ്പിന് സമയം നിശ്ചയിച്ചിരിക്കുന്നത്. ജില്ലയില്‍ 6,07,068 വോട്ടര്‍മാരാണ് ആകെ ഉള്ളത്. ഇതില്‍ 2,99,063 പുരുഷന്‍മാരും 3,08,005 സ്ത്രീകളുണുള്ളത്. 576 പ്രധാന പോളിംഗ് ബൂത്തുകളും 372 ഓക്‌സിലറി ബൂത്തുകളും ഉള്‍പ്പെടെ ആകെ 948 പോളിംഗ് ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി ജില്ലയില്‍ സജ്ജീകരിച്ചിട്ടുള്ളത്.

124 ബൂത്തുകളാണ് ജില്ലയില്‍ പ്രശ്‌ന ബാധിതമായി കണ്ടെത്തിയത്. ഇവ ഉള്‍പ്പെടെ 412 ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തും. 68 സെക്ടര്‍ ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. പോളിംഗ് ഡ്യൂട്ടിക്കായി ആകെ 7504 ഉദ്യോഗസ്ഥരെയാണ് ആവശ്യമുള്ളത്. കോവിഡ് പശ്ചാത്തലത്തില്‍ ബൂത്തുകളുടെ എണ്ണം വര്‍ധിച്ചതിനാല്‍ റിസര്‍വ്വ് വിഭാഗത്തില്‍ ഉള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥരെ ആവശ്യമുള്ളതിനാല്‍ അകാരണമായി ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാകാന്‍ ആരെയും അനുവദിക്കില്ലെന്നും കളക്ടര്‍ പറഞ്ഞു.

പണം, മദ്യം, ലഹരി, മറ്റ് പാരിതോഷികങ്ങള്‍ എന്നിവയുടെ വിതരണം, ഭീഷണിപ്പെടുത്തല്‍, മതസ്പര്‍ധയുണ്ടാക്കുന്ന പ്രസംഗങ്ങള്‍, പെയ്ഡ് ന്യൂസ്, വ്യാജ വാര്‍ത്തകള്‍, അനധികൃതമായി പ്രചാരണ സാമഗ്രികള്‍ പതിക്കുക തുടങ്ങി പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയില്‍ വരുന്ന ഏതു പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും പൊതുജനങ്ങള്‍ക്ക് സിവിജില്‍ സംവിധാന ത്തിലൂടെ പരാതി നല്‍കമെന്നും കളക്ടര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!