എല്‍ഐസി ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കി

0

ഓള്‍ ഇന്ത്യ ഇന്‍ഷുറന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ ക്ലാസ് വണ്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍,എന്‍എഫ്ഡബ്ല്യുഎഫ്‌ഐ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പണിമുടക്കി.ബത്തേരിയില്‍ എല്‍ഐസി ഓഫീസിനു മുന്‍പില്‍ നടത്തിയ ധര്‍ണ സിഐടിയു ജില്ലാ ജോയിന്‍ സെക്രട്ടറി പി കെ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെഎം സെയ്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു.

എല്‍ഐസി യുടെ ഓഹരി വില്‍പ്പനയ്‌ക്കെതിരെയും വിദേശ നിക്ഷേപ പരിധി വര്‍ദ്ധിപ്പിക്കുന്നതിനെതിരെയും ശമ്പളപരിഷ്‌കരണം നടപ്പിലാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുമായിരുന്നു പണിമുടക്ക്.കെ വി ദിലീപ് കുമാര്‍,ഇകെ ജഗദീശന്‍,പി എ കോയസ്സന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.സജി ജേക്കബ്, മോഹന്‍ദാസ്, ഉഷ ചന്ദ്രശേഖരന്‍, ജ്യോതി പ്രഭ,ബിന്ദു എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!