യുവാവിനെതിരെ കള്ളക്കേസ് : മുസ്ലീം ലീഗ് മാര്‍ച്ച് നടത്തി
കുടുംബസമേതം യാത്രചെയ്യുകയായിരുന്ന യുവാവിനെതിരെ വെള്ളമുണ്ട പോലീസ് സ്റ്റേഷനിലെ വനിതാ എസ്ഐ കള്ളക്കേസെടുത്തുവെന്നും സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചുവെന്നും ആരോപിച്ച് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളമുണ്ട പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു
മാര്‍ച്ച് യൂത്ത് ലീഗ് മണ്ഡലം ട്രഷറര്‍ അസീസ് വെള്ളമുണ്ട ഉദ്ഘാടനം ചെയ്തു. ഉസ്മാന് ഉസ്താദ്, ഇസ്മായില്‍, കെ കെ സി റഫീഖ്, കെ കെ സി അബ്ദുള്ള, റഷീദ് തുടങ്ങിയവര്‍ നേതൃത്വം നല്കി