സൂചിപ്പാറ വിനോദ സഞ്ചാര കേന്ദ്രം തുറക്കാന്‍ ഉടന്‍ നടപടി ഉണ്ടാകണം

0

രണ്ട് വര്‍ഷത്തിലേറെയായി അടച്ചിട്ടിരിക്കുന്ന മേപ്പാടി സൂചിപ്പാറ വിനോദ സഞ്ചാര കേന്ദ്രം തുറക്കാന്‍ ഉടന്‍ നടപടി ഉണ്ടാകണമെന്ന ആവശ്യമുയരുന്നു.പാരിസ്ഥിതിക അനുമതിയില്ലാതെയാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഒരു പരിസ്ഥിതി സംഘടന കോടതിയില്‍ നിന്ന് വാങ്ങിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് 2 വര്‍ഷം മുമ്പ് സൂചിപ്പാറ അടക്കേണ്ടി വന്നത്.

46 ജീവനക്കാരും അവരുടെ കുടുംബങ്ങളും ഇപ്പോള്‍ പട്ടിണിയിലാണെന്നും പരാതി ഉയരുന്നു.വയനാട് ടൂറിസത്തിനെതിരെ വലിയ ഗൂഡാലോചന നടക്കുന്നുവെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!