കല്‍പ്പറ്റയടക്കം 6 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബത്തേരിയില്‍ യുഡിഎഫ് മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ആദ്യ നിയോജക മണ്ഡലം കണ്‍വെന്‍ഷനാണ് ബത്തേരിയില്‍ നടന്നത്.
പ്രചാരണം ബത്തേരിയില്‍ നിന്ന് തുടങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ.കെ. അബ്രഹാം അധ്യക്ഷനായിരുന്നു.സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസില്‍ എത്തിയ ഇ.എം.ശങ്കരനെ ചെന്നിത്തല ഷാള്‍ അണിയിച്ച് സ്വീകരിച്ചു.സ്ഥാനാര്‍ത്ഥി ഐ സി ബാലകൃഷ്ണന്‍ അടക്കം നേതാക്കള്‍ സംബന്ധിച്ചു