മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷിന്റെ തലമുണ്ഡനം വിഷമം ഉണ്ടാക്കുന്നുവെന്ന് കെ.പി.സി.സി വൈസ് പ്രസിഡണ്ട് കെ.സി റോസക്കുട്ടി ടീച്ചര്‍.ഇത് കേരള രാഷ്ട്രീയത്തിലെ പുരുഷമേധാവിത്തത്തോടുള്ള പ്രതിഷേധമാണ്.കല്‍പ്പറ്റയില്‍ വയനാട്ടില്‍ നിന്നുള്ള യുവ നേതാക്കളെ പരിഗണിക്കണമെന്നും കെ സി റോസക്കുട്ടി ടീച്ചര്‍ ബത്തേരിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ലതികയുടെ പ്രതിഷേധത്തെ അപമാനിക്കുന്ന തരത്തില്‍ ചില നേതാക്കളുടെ പ്രസ്ഥാവനകള്‍ വേദനിപ്പിക്കുന്നു.കോണ്‍ഗ്രസ് ഈ വിഷയത്തില്‍ പുനര്‍ചിന്തനം നടത്തണം. താന്‍ ഡല്‍ഹിയില്‍ വനിതകള്‍ക്കായി സംസാരിച്ചിരുന്നു.