വയനാടിന്റെ പുരോഗതിക്ക് രാഷ്ട്രീയ ഇഛാശക്തി അനിവാര്യം എസ്‌കെഎസ്എസ്എഫ് സെമിനാര്‍
വയനാടിന്റെ സാര്‍വത്രിക പുരോഗതിക്ക് മുന്നണിക്ക് അധീതമായ രാഷ്ട്രീയ ഇഛാശക്തി അനിവാര്യമാണെന്ന് എസ്‌കെഎസ്എസ്എഫ് സെമിനാര്‍ ആവശ്യപ്പെട്ടു.മാനന്തവാടി ക്ഷീര സംഘം ഹാളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.
തെരഞ്ഞെടുപ്പുകളില്‍ വയനാട്ടുകാരെ കബളിപ്പിക്കുന്ന മോഹന വാഗ്ദാനങ്ങള്‍ നല്‍കുന്നതല്ലാതെ പ്രശ്‌നപരിഹാരങ്ങളില്‍ ജനപ്രതിനിധികളും ആത്മാര്‍ത്ഥത കാണിക്കുന്നില്ല.വയനാട്ടിലെ ജനങ്ങള്‍ ഭിന്നതകള്‍ മറന്ന് ഒന്നിച്ചു നിന്നാല്‍ മാത്രമാണ് ഇന്നത്തെ പ്രതിസന്ധികളില്‍ നിന്ന് മോചനം ലഭിക്കുകയുള്ളു എന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.
വയനാടിന്റെ ജനകീയ പ്രശ്‌നങ്ങളായ വന്യജീവി പ്രശ്‌നങ്ങള്‍,ബഫര്‍ സോണ്‍,ചുരം ബദല്‍ പാത,മെഡിക്കല്‍ കോളേജ്,രാത്രിയാത്രാ നിരോധനം,തൊണ്ടാര്‍ ഡാം,വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവം തുടങ്ങിയ വിഷയങ്ങളെ മുന്‍നിര്‍ത്തി എസ്‌കെഎസ്എസ്എഫ് വയനാട് ജില്ലാ കമ്മിറ്റി മാനന്തവാടി ക്ഷീര സംഘം ഹാളില്‍ നടത്തിയ സെമിനാര്‍
വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.എസ്‌കെ എസ്എസ്എഫ് മുന്‍ സെക്രട്ടറി മമ്മൂട്ടി മാസ്റ്റര്‍ തരുവണ വിഷയമവതരിപ്പിച്ചു.
വിവിധ രാഷ്ട്രീയ പ്രതിനിധികളായ ഐ. സി ബാലകൃഷ്ണന്‍ (ഡിസിസി പ്രസിഡണ്ട്), ജസ്റ്റിന്‍ ബേബി (സി.പി.എം),ജാസര്‍ പാലക്കല്‍ (മുസ്‌ലിം ലീഗ്),പ്രകൃതി സംരക്ഷണ സമിതിയംഗം ബാദുഷ നായ്ക്കട്ടി, വയനാട് സംരക്ഷണ സമിതി ജില്ലാകമ്മിറ്റി അംഗം സാലു അബ്രഹാം,നിരീക്ഷകന്‍ ജലീല്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.സുന്നി യുവജന സംഘം വയനാട് ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി പേരാല്‍ മോഡറേറ്ററായിരുന്നു. ഹസ്സന്‍ മുസ്ലിയാര്‍ ,പി വി എസ് മൂസ , അയ്യൂബ് മാസ്റ്റര്‍, ഖാസിം ദാരിമി, ലത്തീഫ് അഞ്ചുകുന്ന്,അബ്ബാസ് വാഫി, അശ്‌റഫ് ഫൈസി എന്നിവര്‍ പങ്കെടുത്തു.ജില്ലാ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് വാഫി സ്വാഗതവും മുനീര്‍ ദാരിമി നന്ദിയും പറഞ്ഞു.