വള്ളിയൂര്‍കാവ് മഹോത്സവത്തിന് തുടക്കമായി
ജില്ലയുടെ ദേശീയോത്സവമായ മാനന്തവാടി ശ്രീ വള്ളിയൂര്‍കാവ് ആറാട്ട് മഹോത്സവത്തിന് തുടക്കമായി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാര്‍ച്ച് 15 മുതല്‍ 28 വരെയാണ് ഉത്സവം. കൊവിഡ് പശ്ചാതലത്തില്‍ ഇത്തവണയും ആചാരങ്ങള്‍ മാത്രമായിട്ടായിരിക്കും നടക്കുക.
ഞായറാഴ്ച വൈകീട്ടോടെ എടവക പള്ളിയറ ഭഗവതി ക്ഷേത്രത്തില്‍ നിന്നും തിരുവായുധം എഴുന്നള്ളത്ത് നടന്നു. ഉത്സവ ദിവസമായ തിങ്കളാഴ്ച രാവിലെ മുതല്‍ ഭക്തജനങ്ങള്‍ ക്ഷേത്രത്തിലെത്തിയിരുന്നു. മാര്‍ച്ച് 21 വൈകീട്ട് കൊടിയേറ്റം നടക്കും 24 ന് എടവക ചേരങ്കോട്ട് ഇല്ലത്തേക്ക് ഒപ്പനയ്ക്ക് പോകലും 25 ന് ഒപ്പന വരവും നടക്കും. 28 ന് വൈകീട്ടോടെ താലൂക്കിലെ വിവിധേ ക്ഷേത്രങ്ങളില്‍ നിന്നും ഇളനീര്‍ക്കാവ് എഴുന്നള്ളത്തും നടക്കും.