ചിത്രം തെളിഞ്ഞ് മാനന്തവാടി മണ്ഡലം

0

ചിത്രം തെളിഞ്ഞ് മാനന്തവാടി മണ്ഡലം എല്‍.ഡി.എഫില്‍ ഒ.ആര്‍. കേളുവിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. യു.ഡി.എഫില്‍ മുന്‍ മന്ത്രി പി.കെ.ജയലക്ഷ്മിയും എന്‍.ഡി.എ.യില്‍ മണി കുട്ടനും സ്ഥാനാര്‍ത്ഥികളായി. ഇനിയുള്ള നാളുകള്‍ തീപാറും പോരാട്ടത്തിന്റെത്.

ഒ.ആര്‍. കേളുവിന്റെ പേര് നേരെത്തെ പ്രഖ്യാ പിച്ചിരുന്നു. യു.ഡി.എഫിന്റെയും എന്‍.ഡി.എ. യുടെയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നാണ് ഉണ്ടായത്. കഴിഞ്ഞ തവണ ലഭിച്ച മണ്ഡലം നിലനിര്‍ത്താന്‍ എല്‍.ഡി.എഫും തിരിച്ചു പിടിക്കാന്‍ യു.ഡി.എഫും അട്ടിമറി വിജയത്തിനായ് എന്‍.ഡി. എയും ഇനിയുള്ള നാളുകള്‍ അങ്കത്തട്ടി ലുണ്ടാകും.തുടര്‍ ഭരണവും മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനവും ജില്ലക്കനുവദിച്ച മെഡിക്കല്‍ കോളേ ജുമായിരിക്കും എല്‍.ഡി.എഫ് പ്രചരണായുധം. അതെ സമയം ഭരണ പരാജയവും മെഡിക്കല്‍ കോളേജന്ന ഇലക്ഷന്‍ സ്റ്റണ്ടുമെന്നുള്ള പ്രചരണത്തിലൂന്നിയായിരിക്കും യു.ഡി.എഫ് പേരാട്ടത്തിനിറങ്ങുക. അതെ സമയം ബി.ജെ.പി.നേതൃത്വം നല്‍കുന്ന എന്‍.ഡി.യെയാവെട്ടെ ഇരു മുന്നണികളും ജനവഞ്ചനയാണ് നടത്തിയെതെന്നും മോദിയുടെ വികസന കാര്യങ്ങളും പറഞ്ഞു കൊണ്ടായിരിക്കും വോട്ടഭ്യര്‍ത്ഥിക്കുക.

Leave A Reply

Your email address will not be published.

error: Content is protected !!