പൊടിക്കളം ശ്രീ കുരുംബ ഭഗവതി ക്ഷേത്രം തിറ മഹോത്സവം സമാപിച്ചു
എടവക അമ്പലവയല്‍ പൊടിക്കളം ശ്രീ കുരുംബ ഭഗവതി ക്ഷേത്രം തിറ മഹോത്സവം സമാപിച്ചു.മാര്‍ച്ച് 9 മുതല്‍ 13 വരെയായിരുന്നു ഉത്സവം.ഉത്സവത്തിന്റെ പ്രധാന ദിവസമായ ഇന്നലെ ഗുളികന്‍,കുട്ടി ചാത്തന്‍,കരിങ്കാളി,കണ്ഡകര്‍ണന്‍ തുടങ്ങി വിവിധ തിറകള്‍ നടന്നു. 13ന് രാവിലെ വസൂരിമാല,നികല്‍ തിറകളോടെ പൊടിക്കളത്തിലേക്ക് തിരിച്ചെഴുന്നള്ളിപ്പും ഗുരുസി അര്‍പ്പണത്തോടെയും തിറ മഹോത്സവം സമാപിച്ചു.
മലയില്‍ ബാബു, പുനത്തില്‍ രാജന്‍, എം.കെ.ശശി,ബാബു കക്കോട്ട്,പുനത്തില്‍ കൃഷ്ണന്‍, എം.ഗിരീഷ് തുടങ്ങിയവര്‍ മഹോത്സവത്തിന് നേതൃത്വം നല്‍കി.