വേനല്‍ക്കാലത്ത് പാതയോരത്തെ തണല്‍ മരം മുറിച്ചതില്‍ വ്യാപക പ്രതിഷേധം. പുല്‍പ്പള്ളി മുള്ളന്‍കൊല്ലി റോഡില്‍ പോലീസ് സ്‌റ്റേഷന് സമീപത്തെ സ്വകാര്യ കെട്ടിടത്തിന് മുന്നിലെ മരമാണ് മുറിച്ചത്.ഗുഡ്‌സ്, ടെമ്പോ െ്രെഡവര്‍മാരുടെ സ്റ്റാന്റായിരുന്ന ഇവിടുത്തെ തൊഴിലാളികള്‍ നട്ട തണല്‍ മരമാണ് സമീപത്തെ കെട്ടിട ഉടമയുടെ ഒത്താശയോടെ മുറിച്ചത്. ഇതോടെ െ്രെഡവര്‍മാര്‍ സംഘടിച്ചെത്തി പ്രതിഷേധിച്ചു.
തണല്‍മരം ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മുറിച്ചു മാറ്റിയതില്‍ നടപടി വേണമെന്നും, തണല്‍മരത്തിന് മുന്‍വശത്തായി പോലീസ് സ്‌റ്റേഷനിലെ സി.സി ടിവി പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പുല്‍പ്പള്ളി പോലീസ് സ്‌റ്റേഷനിലും, വില്ലേജിലും, വനം വകുപ്പിനും, ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. സംഭവം വിവാദമായതോടെ പ്രശ്‌നങ്ങള്‍ ഒതുക്കി തീര്‍ക്കാനുളള ശ്രമം ശക്തമായിട്ടുണ്ട്. പാതയോരത്ത് ഭീഷണിയായി നില്‍ക്കുന്ന ഉണക്ക മരങ്ങള്‍ മുറിച്ചു മാറ്റാന്‍ അനുമതി നല്‍കാത്തവരാണ് ടൗണിലെ നിരവധി പേര്‍ക്ക് തണല്‍ നല്‍കിയിരുന്ന മരം മുറിക്കാന്‍ അനുമതി നല്‍കിയത്.